ജീവിക്കണം, അതിജീവിക്കണം.. പോരാട്ടവഴിയിൽ പതറാതെ സജ്ന മുന്നോട്ട്

കൊച്ചി: അതിജീവന പോരാട്ടത്തിനിടെ സാമൂഹ്യവിരുദ്ധരുടെ ക്രൂരതയെ തുടർന്ന് കാലിടറിയ ട്രാൻസ് യുവതി സജ്ന ഷാജി പൂർവാധികം കരുത്തോടെ ബിരിയാണി വിൽപനയിൽ സജീവം. സജ്ന തയാറാക്കിയ 300 ബിരിയാണി പൊതികളാണ് വ്യാഴാഴ്ച വിറ്റഴിച്ചത്. പതിവുപോലെ 40 എണ്ണം പള്ളുരുത്തി സ്നേഹഭവനിലെ കുട്ടികൾക്ക് നൽകിയായിരുന്നു തുടക്കം. ഇരുമ്പനം സിഗ്​നൽ ജങ്​ഷനിലും കരിങ്ങാച്ചിറ-തൃപ്പൂണിത്തുറ റോഡിലുമായി കച്ചവടം നടത്തിയ സജ്നക്ക് പിന്തുണയും ഐക്യദാർഢ്യവുമായി നടൻ സന്തോഷ് കീഴാറ്റൂർ എത്തി. ഇദ്ദേഹം കുറെ ബിരിയാണി പൊതികൾ വാങ്ങുകയും യാത്രക്കാരെ കൈകൊട്ടി വിളിച്ചും പാട്ടുപാടിയും ആകർഷിച്ച് വിൽപന കൂട്ടുകയും ചെയ്തു. 'നിങ്ങള് നിങ്ങളെ മാത്രം ഇഷ്​ടപ്പെടല്ലപ്പാ' എന്നു തുടങ്ങിയ പാട്ടാണ് ഇദ്ദേഹം പാടിയത്. ഒടുവിൽ ഒരു പൊതി തുറന്ന് സജ്നക്ക് വാരിക്കൊടുത്തും സ്വയം കഴിച്ചുമാണ് സ്നേഹം അറിയിച്ചത്. മുൻമന്ത്രി കെ. ബാബുവും ഐക്യദാർഢ്യവുമായി എത്തി. എല്ലാവിധ സഹായങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ഇതിനകം ജനശ്രദ്ധയാകർഷിച്ച സജ്നയുടെ ബിരിയാണി കച്ചവടം കണ്ടതോെട പലരും വാഹനം നിർത്തി ബിരിയാണി വാങ്ങുകയും പിന്തുണയറിയിക്കുകയും ചെയ്തു. രണ്ടു ദിവസം മുമ്പാണ് ചിലർ നടത്തിയ അക്രമത്തെ തുടർന്ന് വിൽപന തടസ്സപ്പെട്ട് ദുരിതത്തിലായതിനെ കുറിച്ച് ഫേസ്ബുക്ക്​ ലൈവിലൂടെ സജ്ന ലോകത്തോട് പങ്കുവെച്ചത്. ആയിരക്കണക്കിനാളുകൾ പങ്കുവെക്കുകയും പിന്തുണയറിയിക്കുകയും ചെയ്തതോടെ ആരോഗ്യ, സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.​െക ൈ​ശലജയുൾ​െപ്പടെ നിരവധി പേർ ഇടപെട്ടു. നടൻ ജയസൂര്യ ഇവർക്ക് ബിരിയാണിക്കട ഇട്ടുനൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. കട ശരിയാവുകയാണെങ്കിൽ കൂടുതൽ ട്രാൻസ്ജെൻഡേഴ്സിന് ഉപജീവനം നൽകാനാവുമെന്ന പ്രതീക്ഷയിലാണ് സജ്ന. സ്വന്തമായൊരു വീടുവേണമെന്ന ആഗ്രഹം അറിയിച്ചതിനെ തുടർന്ന് സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂർ, സജ്നക്ക് വീടുവെച്ചുനൽകാനുള്ള സഹായാഭ്യർഥനയുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം ലേഖിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.