ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ നടത്തി. നവാസ് മുക്കത്ത് രചിച്ച 'ചുടല ഭ്രാന്തന്മാർ' കവിതയുടെ പ്രകാശനം മാധ്യമ പ്രവർത്തകൻ അശോകപുരം നാരായണൻ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അധ്യക്ഷതവഹിച്ചു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യൻ ബ്ലോക്ക് പഞ്ചായത്ത് നൽകിയ അലമാരയും പുസ്തകങ്ങളും ഗ്രന്ഥശാലക്ക് കൈമാറി. തുടർന്ന് ദേശഭക്തി ഗാനമത്സരം, ക്വിസ് മത്സരം എന്നിവ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.