കെ.എം. ധർമന് നാടിന്‍റെ ആദരവ്

പള്ളുരുത്തി: നവതിയുടെ നിറവിലായ നാടക കുലപതി കലാരത്ന കെ.എം. ധർമന് ജന്മനാടിന്‍റെ ആദരവ്. നവതി ആഘോഷ കമ്മിറ്റിയാണ് ആദരവ് നടത്തിയത്. മന്ത്രി പി. രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ്‌ അധ്യക്ഷതവഹിച്ചു. മേയർ എം. അനിൽകുമാർ, ആർട്ടിസ്റ്റ് സുജാതൻ, പൂച്ചാക്കൽ ഷാഹുൽ ഹമീദ് , അലിയാർ പുന്നപ്ര, കെ.പി.എ.സി ബിയാട്രീസ്, പൗളി വത്സൻ, പ്രദീപ് പള്ളുരുത്തി, സാജൻ പള്ളുരുത്തി, കൗൺസിലർമാരായ വി.എ. ശ്രീജിത്, സി.ആർ. സുധീർ, കാഥികൻ ഇടക്കൊച്ചി സലിംകുമാർ, കെ.പി. ശെൽവൻ, സുബൈർ പള്ളുരുത്തി എന്നിവർ സംസാരിച്ചു. മന്ത്രി പി. രാജീവ് കെ.എം. ധർമന് ഉപഹാര സമർപ്പണവും നടത്തി. ചിത്രം: കെ.എം. ധർമന് മന്ത്രി പി. രാജീവ് ഉപഹാരം സമർപ്പിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.