'വിഴിഞ്ഞം പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണം'

മട്ടാഞ്ചേരി: വിഴിഞ്ഞം തുറുമുഖ നിർമാണം, തീരദേശ നിവാസികളുടെ ജീവിതോപാധികൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നതായും വിഴിഞ്ഞം തീരദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കെ.സി.വൈ.എം കൊച്ചി രൂപതയുടെ ആഭിമുഖ്യത്തിൽ കരിദിനമായി ആചരിച്ചു. കാട്ടിപ്പറമ്പ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ കെ.എൽ.സി.എ സംസ്ഥാന ഉപാധ്യക്ഷൻ ടി.എ. ഡാൽഫിൻ കരിങ്കൊടി ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്‍റ്​ കാസി പുപ്പന അധ്യക്ഷതവഹിച്ചു. പരാതി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുശേഖരണത്തിന്റെ രൂപതതല ഉദ്ഘാടനം ഇടവക വികാരി ഫാ. തോമസ് പനക്കൽ നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. മെൽറ്റസ് കൊല്ലശ്ശേരി, ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, പീറ്റർ റൂഫത്ത്, ജോസഫ് സുമിത്, വർഗീസ് രമേശ്, ടിഫി ഫ്രാൻസിസ്, ജിഷി ജോസഫ്, അലീഷ ട്രീസ, ആന്റണി നിതീഷ്, ജോസഫ് ആശിഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.