വൈപ്പിൻ: ബൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ വിമൻ ജസ്റ്റിസ് പ്രതിഷേധം നടത്തി. എടവനക്കാട് പഴങ്ങാട് ബസാറിൽനിന്ന് ആരംഭിച്ച റാലി കുഴുപ്പിള്ളിയിൽ സമാപിച്ചു. റാലി സംസ്ഥാന സമിതി അംഗം ആബിദ വൈപ്പിൻ ഉദ്ഘാടനം ചെയ്തു. വിമൻ ജസ്റ്റിസ് വൈപ്പിൻ മണ്ഡലം കൺവീനർ സജീന സുബൈർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജിത നൗഷാദ്, ഗീത എളങ്കുന്നപ്പുഴ, നൂറ ഖദീജ, ബത്തൂൻ അൻസാരി തുടങ്ങിയവർ സംസാരിച്ചു. Women Justice ബൽക്കീസ് ബാനു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ വിമൻ ജസ്റ്റിസ് നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.