കീഴ്മാട്: റോഡിലെ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ആലുവ-പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ പതിയാട്ട് കവലക്ക് സമീപമാണ് കഴിഞ്ഞദിവസം അപകടം. മാറമ്പിള്ളി കുന്നത്തുകര സ്വദേശി കുഞ്ഞുമുഹമ്മദിനാണ് ഗുരുതര പരിക്കേറ്റത്. തലക്ക് ഗുരുതര പരിക്കേറ്റ കുഞ്ഞുമുഹമ്മദ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. തകർന്ന ആലുവ -പെരുമ്പാവൂർ റോഡിൽ കുട്ടമശ്ശേരി വരെ മാത്രമാണ് കഴിഞ്ഞയാഴ്ച അറ്റകുറ്റപ്പണി ചെയ്തത്. ബാക്കിയുള്ള പതിയാട്ട് മുതൽ മാറമ്പിള്ളി വരെ ഭാഗങ്ങളിൽ ഇനിയും കുഴികളടക്കാനുണ്ട്. അധികൃതർ അലസത അവസാനിപ്പിച്ച് ബാക്കിയുള്ള കുഴികൾ എത്രയുംവേഗം അടക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.