മദ്യലഹരിയിൽ ഓടിച്ച കാർ ഇടിച്ച്​ മൂന്ന്​ വീടുകളുടെ മതിൽ തകർന്നു

പള്ളുരുത്തി: മദ്യലഹരിയിൽ ഓടിച്ച കാർ നിയന്ത്രണംതെറ്റി മൂന്നുവീടുകളുടെ മതിലും ഗേറ്റും തകർന്നു. ശനിയാഴ്ച രാത്രി 11ഓടെയായിരുന്നു അപകടം. പെരുമ്പടപ്പ്, പൈറോഡിൽ ഷൈജു, അനീസ്, ക്ലീറ്റസ് എന്നിവരുടെ മതിലുകളാണ് തകർന്നത്. അയൽവാസിയായ സുരേഷ് എന്നയാളാണ് കാർ ഓടിച്ചത്. പൊലീസെത്തി രാത്രിയിൽ തന്നെ സംഭവസ്ഥലത്തുനിന്ന്​ കാർ മാറ്റിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സ്വാധീനം ഉപയോഗിച്ച് സംഭവം ഒതുക്കി ത്തീർക്കാനുള്ള നീക്കമാണെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ സുരേഷിനെതിരെ പള്ളുരുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ചിത്രം: കാറിടിച്ച്​ മതിലുകളും ഗേറ്റും തകർന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.