മുട്ടാർ കടവ് പാലം പുനർനിർമിക്കാൻ കളമശ്ശേരി നഗരസഭക്ക്​ അനുമതി

കളമശ്ശേരി: തകർച്ചയെ തുടർന്ന് ഗതാഗതം തടഞ്ഞിരിക്കുന്ന നൽകി. തകർന്ന പാലം മന്ത്രി പി. രാജീവ് സന്ദർശിച്ചതിന് പിന്നാലെയാണ് തീരുമാനം. ജലവിഭവ വിഭാഗം ഉദ്യോഗസ്ഥർക്കൊപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം. ജലമെട്രോ ഉദ്യോഗസ്ഥരും എത്തിയിരുന്നു. തുടർന്ന് നടന്ന യോഗത്തിൽ സംരക്ഷണഭിത്തിയടക്കം തകർന്ന പാലം പുനർനിർമിക്കാൻ കളമശ്ശേരി നഗരസഭക്ക് അനുമതി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. ജലവിഭവ വകുപ്പ് എക്സി. എൻജിനീയർ ടി. സന്ധ്യ, അസി. എക്സി. എൻജിനീയർമാരായ ആറൂൻ റഷീദ്, മുഹമ്മദ് എന്നിവർക്കൊപ്പമാണ് മന്ത്രി പാലം സന്ദർശിച്ചത്. കളമശ്ശേരി നഗരസഭ ചേരാനല്ലൂർ പ്രദേശവുമായി ബന്ധപ്പെട്ടുള്ള മുട്ടാർ കടവ് പാലം 2019 മുതൽ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലാണ്​. പാലം പുതുക്കിപ്പണിയാൻ നഗരസഭ തയാറായെങ്കിലും ജല മെട്രോയുടെ പേരിൽ തടസ്സം നേരിടുകയായിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുത്തി പുനർനിർമാണം വൈകുന്നതിനെതിരെ വാർഡ് കൗൺസിലർ കെ.യു. സിയാദി‍ൻെറ നേതൃത്വത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പുനർനിർമിക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.