പ്രൈവറ്റ് രജിസ്ട്രേഷൻ നിയന്ത്രണം ഉന്നത വിദ്യാഭ്യാസം നിഷേധിക്കാൻ -സേവ് എജുക്കേഷൻ കമ്മിറ്റി

കൊച്ചി: പ്രവർത്തനാനുമതി ലഭിക്കാത്ത ശ്രീനാരായണ ഗുരു ഓപൺ സർവകലാശാലയുടെ മറവിൽ മറ്റു സർവകലാശാലകൾ പ്രൈവറ്റ് രജിസ്ട്രേഷൻ ഈ അധ്യയന വർഷം നടത്തരുതെന്ന സർക്കാർ ഉത്തരവ് ഉന്നത വിദ്യാഭ്യാസം സാധാരണക്കാർക്ക് നിഷേധിക്കാനുള്ള കൗശല ശ്രമമാണെന്ന് അഖിലേന്ത്യാ സേവ് എജുക്കേഷൻ കമ്മിറ്റി. തിരക്കിട്ട് പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന്​ പ്രഫ. ജോർജ് ജോസഫ്, എം. ഷാജർഖാൻ, അഡ്വ. ശാന്തി രാജ്, പ്രഫ ഫ്രാൻസിസ് കളത്തിങ്കൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.