മൊബൈൽ ഫോൺ മോഷ്ടിച്ച യുവതി അറസ്റ്റിൽ

കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ച അന്തർസംസ്​ഥാന യുവതിയെ നോർത്ത്​ പൊലീസ്​ അറസ്റ്റുചെയ്തു. സിക്കിം ഡാർജിലിങ്​​ സ്വദേശി ബീനാ താപ്പയാണ്​ (22) ​ പിടിയിലായത്​. ലിസി ആ​ശുപത്രിക്ക്​ സമീപം ഹോസ്റ്റലിൽ താമസിക്കുന്ന നഴ്​സിങ്​ വിദ്യാർഥികളായ യുവാക്കളുടെ മൊബൈലുകളാണ്​ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മോഷണം പോയത്​. വിദ്യാർഥികളുടെ പരാതിയെ തുടർന്ന്​ സി.സി ടി.വി കേന്ദ്രീകരിച്ചു നടത്തിയ അ​​ന്വേഷണത്തിലാണ്​ നോർത്ത്​ റെയിൽവേ സ്​റ്റേഷൻ പരിസരത്തുനിന്ന്​ യുവതി പിടിയിലായത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.