റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തും

കൊച്ചി: അഗ്നിപഥ് പദ്ധതി നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷകരും കർഷകത്തൊഴിലാളികളും 21ന് രാവിലെ 10ന് എറണാകുളം ജങ്​ഷൻ റെയിൽവേ സ്റ്റേഷനിലക്ക് മാർച്ച് നടത്തും. കെ.എസ്.കെ.ടി.യു സംസ്ഥാന ട്രഷറർ സി.ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യും. ധർണ നടത്തി കൊച്ചി: അഗ്നിപഥ് പദ്ധതി ഉപേക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഡെമോക്രാറ്റിക് കോൺഗ്രസ് കേരള ജില്ല കമ്മിറ്റി നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ്​ ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ സംസ്ഥാന ട്രഷറർ സിബി തോമസ് ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ പി.എസ്. പ്രകാശൻ അധ്യക്ഷതവഹിച്ചു. സി.വി. വർഗീസ്, നിമിൽ മോഹൻ, പി.എ. സലീം, വിപിൻ പാപ്പച്ചൻ, ആഷിക് പരീത്, കെവിൻ മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.