കൊച്ചി: പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയില്‍ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കായി സൗജന്യ നേത്രപരിശോധന നടത്തുന്നു. പ്രശസ്തരായ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പരിശോധനയുടെ ഭാഗമായി തിമിര ശസ്ത്രക്രിയയില്‍ പ്രത്യേക ഇളവ് ലഭ്യമാകും. ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്ളവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്താം. ജൂണ്‍ 30ന് ക്യാമ്പ് സമാപിക്കും. 79944 95940, 79944 95941 നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.