ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

മട്ടാഞ്ചേരി: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം എം. ഷാജർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ അനീഷ്. എം. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ.ആർ. രജ്ജിത്ത്, മീനു സുകുമാരൻ, അഡ്വ: വിബിൻ വർഗീസ്, കെ.പി. ജയകുമാർ, അമൽ സോഹൻ, അമൽ സണ്ണി എന്നിവർ സംസാരിച്ചു. ലക്ഷദ്വീപിലേക്കുള്ള യാത്ര ക്ലേശത്തിന് താൽക്കാലിക പരിഹാരമായി ഈ മാസം 27ന് മുമ്പ്​ ഒരു കപ്പൽകൂടി സർവിസിനായി എത്തിക്കുമെന്ന് ലക്ഷദ്വീപ് അധികൃതർ സമരക്കാർക്ക് ഉറപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.