മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി; തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷിച്ചു

മട്ടാഞ്ചേരി: മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയിൽപ്പെട്ട് ചെറുവള്ളം മുങ്ങി. കടലിൽ വീണ രണ്ട്​ തൊഴിലാളികളെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തി . ഫോർട്ട്​കൊച്ചി കമാലക്കടവിൽ അഴിമുഖത്ത് തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെയാണ്​ സംഭവം. മുനമ്പം പള്ളിപ്പുറം സ്വദേശി റിയാസിന്‍റേതാണ്​ വള്ളം. ഫോർട്ട്​കൊച്ചി സെന്‍റ്​ ജോൺ പാട്ടം സ്വദേശി ജോസി, ഫോർട്ട്​കൊച്ചി തുരുത്തി സ്വദേശി മുജീബ് എന്നിവരാണ് കടലിൽ വീണത്. മുങ്ങിയ വള്ളവും കരക്കെത്തിച്ചു. കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ ജഗതി കുമാർ, എ.എസ്.ഐ വിനോദ് കണ്ണൻ, സി.പി.ഒ ആദർശ്, ജോസി, ഹാപ്പിരാജ്, രാജേഷ്, സുജേഷ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചിത്രം: ഫോർട്ട്​കൊച്ചി അഴിമുഖത്ത് ചെറുവള്ളം മുങ്ങിയതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.