വായന ദിനാചരണം

മട്ടാഞ്ചേരി: മൗലാന ആസാദ് ലൈബ്രറി സംഘടിപ്പിച്ച ദേശീയ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ. എസ് ഭാസ്കർ ഉദ്ഘാടനം ചെയ്തു. സി.എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ഈരവേലിൽ, കെ. വി. അനിൽകുമാർ, കെ. എഫ്. ഫിറോസ് , എൻ. കെ. എം. ഷെരീഫ്, എം.എച്ച്. അസീസ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ മട്ടാഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ എൻ. മുകുന്ദൻ വിതരണം ചെയ്തു. ഫോർട്ട്​കൊച്ചി: പട്ടാളത്തെ സെയ്ദ് അഹമ്മദ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണം നടത്തി. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ.എസ് ഭാസ്‌കർ ഉദ്ഘാടനം ചെയ്തു . രമേശ്‌ അമരാവതി അധ്യക്ഷത വഹിച്ചു. എസ്. എ. ഷാനവാസ്‌ കെ.ജെ . ജെർളി മാസ്റ്റർ, സുൽഫത്ത് ബഷീർ, ഷിഹാബ്, എം.ബി. ബാഷ, കെ.ഒ. ഷംസു, ഫാത്തിമ, അബൂബക്കർ എന്നിവർ സംസാരിച്ചു. പള്ളുരുത്തി: ജോഷി സ്മാരക ഗ്രന്ഥശാലയിൽ പി.എൻ. പണിക്കർ അനുസ്മരണം നടത്തി. അഡ്വ:ജോർജ് ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. സജീവൻ കരോട്ട് അധ്യക്ഷത വഹിച്ചു. ടി. പി. സാബു, പി.സി. മണിയപ്പൻ, കെ. എ. ഫെലിക്സ്, അജയഘോഷ്, ഗോപി കൃഷ്ണൻ, ടി.കെ. ബാലൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.