സിവിൽ സർവിസ്​ നേടാൻ തുണയായത്​ മികച്ച വായന -കലക്ടർ

കൊച്ചി: യു.പി.എസ്.സി പരീക്ഷക്ക് മികച്ച വിജയം നേടാൻ തുണയായത് ആഴത്തിലുള്ള വായനയാണെന്ന് കലക്ടർ ജാഫർ മാലിക്. വിദ്യാർഥികൾ വായനയുടെ മഹത്വം മനസ്സിലാക്കി ലൈബ്രറികളെ കൂടുതൽ ഉപയോഗപ്രദമാക്കി മാസത്തിൽ ഒരു പുസ്തകമെങ്കിലും വായിക്കാൻ ശ്രദ്ധിക്കണം. എറണാകുളം മഹാരാജാസ് കോളജിൽ വായന പക്ഷാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കലക്ടർ. മഹാരാജാസിലെ ബി.എ മലയാളം വിഭാഗം വിദ്യാർഥിനി വി. വൈഷ്ണവിക്ക് ഡോ. ഗോപി പുതുക്കോട് എഴുതിയ ഗ്രന്ഥാലയ മഹർഷി -പി.എൻ. പണിക്കർ പുസ്തകം നൽകിയാണ് ഉദ്​ഘാടനം നിർവഹിച്ചത്​. 1949ൽ മഹാരാജാസ് കോളജിൽ ഇന്റർമീഡിയറ്റിനു പഠിച്ച വി. രാഘവന്റെ പുസ്തകശേഖരം അദ്ദേഹത്തിന്റെ മകൾ ഡോ. ഷീല നമ്പൂതിരി മലയാളം റഫറൻസ് വിഭാഗത്തിലേക്ക് കൈമാറി. മഹാരാജാസ് കോളജ് വൈസ് പ്രിൻസിപ്പൽ കെ.വി. ജയമോൾ അധ്യക്ഷതവഹിച്ചു. എഴുത്തുകാരൻ അജയ് പി.മങ്ങാട്ട് മുഖ്യാതിഥി ആയിരുന്നു. പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ല ഇൻഫർമേഷൻ ഓഫിസർ നിജാസ് ജുവൽ, മഹാരാജാസ് കോളജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, ഗവേണിങ് ബോഡി മെംബർ എം.എസ്. മുരളി, പൂർവവിദ്യാർഥി സംഘടന പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ ഹരീഷ് ആർ.നമ്പൂതിരിപ്പാട് എന്നിവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ EC Collector എറണാകുളം മഹാരാജാസ് കോളജിൽ വായനപക്ഷാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം കലക്ടർ ജാഫർ മാലിക് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.