ഓട്ടോ ഇടിച്ച് പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

ചെറുതോണി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഇടിച്ച്‌ ഗുരുതര പരിക്കേറ്റ്​ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ചെറുതോണി ഗാന്ധിനഗർ സ്വദേശി പുതുപറമ്പിൽ സുകുമാരനാണ്​ (65)കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ചെറുതോണി പാലത്തിൽവെച്ചാണ്​ സംഭവം. വൈകീട്ട് എട്ടിന്​ ചെറുതോണി ടൗണിൽനിന്ന്​ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന സുകുമാരനെ ഓട്ടോ ഇടിക്കുകയായിരുന്നു. തലക്ക്​ ഗുരുതര പരിക്കേറ്റ സുകുമാരനെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്​ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: പരേതയായ രാധ. മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: രഞ്ജിത്, ചന്ദ്രകാന്ത്. ചിത്രം: TDD sukumaran-cheruthoni-65 സുകുമാരൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.