വടവുകോട് ബ്ലോക്ക് പ്രസിഡന്റ് വി.ആർ. അശോകൻ നിര്യാതനായി

പട്ടിമറ്റം: വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന വാഴപ്പള്ളിയിൽ വി.ആർ. അശോകൻ (61) നിര്യാതനായി. കളമശ്ശേരി അപ്പോളോ ടയേഴ്സ്​ മുൻ ജീവനക്കാരനാണ്​. 2005 മുതൽ 2010 വരെ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റായും 33 വർഷം പട്ടിമറ്റം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, പട്ടിമറ്റം ജയഭാരത് വായനശാല പ്രസിഡന്റ്, ഐ.എൻ.ടി.യു.സി മരം വെട്ട് തൊഴിലാളി യൂനിയൻ പ്രസിഡൻറ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കോടനാട് ചെട്ടിനാട സ്വദേശി ശ്രീജ. മക്കൾ: ചാന്ദിനി, ആരോമൽ (ഐ.ടി, ഇൻഫോപാർക്ക്). മരുമകൻ: ശ്യാം (കൊച്ചിൻ റിഫൈനറി). പടം. വി.ആർ. അശോകൻ (ekd v.r.ashokan palli 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.