റിപോസ് മാട്രസിന്‍റെ സ്മാർട്ട്ഗ്രിഡ് മെത്തകൾ വിപണിയിൽ

കൊച്ചി: പ്രമുഖ മെത്ത നിർമാതാക്കളിലൊന്നായ റിപോസ് മാട്രസ് സ്മാർട്ട്ഗ്രിഡ് മെത്തകൾ വിപണിയിലിറക്കി. ഡിഫൻസ് റിസർച് ആൻഡ്​ ഡെവലപ്മെന്‍റ്​ ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ്​ ഈ മെത്ത വികസിപ്പിച്ചത്​. മെറ്റീരിയൽ സയൻസ്, സ്ലീപ് സയൻസ് എന്നീ മേഖലകളിലെ അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്താൽ ഹൈപ്പർ ഇലാസ്റ്റിക് പോളിമറുകൾ ഉപയോഗിച്ചാണ് നിർമിച്ചതെന്നും കംഫർട്ട്​ ടെക്നോളജി രംഗത്തെ പുത്തൻ അനുഭവമായിരിക്കും സ്മാർട്ട്ഗ്രിഡ് മെത്തകളെന്നും കമ്പനി സി.ഇ.ഒ എസ്. ബാലചന്ദർ പറഞ്ഞു. പോക്കഡ് സ്പ്രിങ്​ ഗ്രിഡ്, ഫോം ഗ്രിഡ് എന്നീ മെത്തകളാണ് ഈ ശ്രേണിയിലുള്ളത്. റിപോസ് മാട്രസ് ബിസിനസ് വ്യാപിക്കാൻ നടൻ പ്രഭുദേവയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതായി അദ്ദേഹം അറിയിച്ചു. ദക്ഷിണേന്ത്യയിൽ വൻ സാന്നിധ്യമുള്ള കമ്പനി ഉത്തരേന്ത്യൻ വിപണികൂടി ലക്ഷ്യമിടുകയാണെന്ന്​ റിപോസ് മാട്രസ് സി.എം.ഒ, വി. ബാലാജി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം നേടിയ 100 കോടിയുടെ വിറ്റുവരവ് ഈ സാമ്പത്തിക വർഷം 200 കോടിയായി വർധിപ്പിക്കാനുള്ള പ്രയത്നത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.