പറവൂർ കവലയിൽ വെള്ളക്കെട്ട്

ആലുവ: പറവൂർ കവലയിൽ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. ചെറിയ മഴയിൽപോലും റോഡിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാകുകയാണ്​. വി.ഐ.പി റോഡിലേക്ക് തിരിയുന്ന ഭാഗത്ത്​ അര അടിയോളം ഉയരത്തിലാണ്​ വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാൽനടക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നവരിൽ ഏറെയും. ഇരുചക്ര വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ട്. കാന അറ്റകുറ്റപ്പണി നടത്താത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. കാനക്ക് മുകളിൽ സ്ഥാപിച്ച സ്ലാബിലൂടെ നടക്കാമെന്ന് വിചാരിച്ചാൽ അതും പ്രയാസമാണ്. മാസങ്ങളായി തുറക്കാത്ത ഒരു പെട്ടിക്കട ഇവിടെ വഴിമുടക്കിയായി സ്ഥാപിച്ചിട്ടുണ്ട്. ഇത് നീക്കംചെയ്യണമെന്ന് നാട്ടുകാർ പലവട്ടം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. നഗരസഭയിലെ ഒരു മുൻ കണ്ടിൻജൻസി ജീവനക്കാരന്റേതാണ് പെട്ടിക്കട. നേരത്തെ മറ്റൊരാൾ ഇത് വാടകക്ക് നടത്തിയിരുന്നെങ്കിലും ഇപ്പോൾ ആളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. എന്നിട്ടും നീക്കംചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.