കായികതാരങ്ങളെ ആദരിച്ചു

മൂവാറ്റുപുഴ: സന്തോഷ് ട്രോഫി മത്സരത്തിലടക്കം പങ്കുചേര്‍ന്ന നിർമല കോളജിലെ . 81ാമത് സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളം വിജയികളായപ്പോള്‍ നിർമലയുടെ മിന്നുംതാരം അജയ് അലക്സ് കാണികളുടെ ഹൃദയം കവര്‍ന്നു. കേരളത്തിന്‍റെ എല്ലാ മത്സരത്തിലും ടീമിന്‍റെ നിറസാന്നിധ്യമായിരുന്ന അജയ് അലക്സ് എം.എസ്​സി കെമിസ്ട്രി വിദ്യാര്‍ഥിയാണ്. ബംഗളൂരുവില്‍ നടന്ന ഖേലോ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസില്‍ ഫുട്​ബാളില്‍ എം.ജി യൂനിവേഴ്സിറ്റി ചാമ്പ്യന്മാരായപ്പോള്‍ നിർമല കോളജ് വിദ്യാര്‍ഥികളായ വി. അര്‍ജുന്‍, സാല്‍ (ഇക്കണോമിക്സ് വിഭാഗം), ആര്‍. ഷിനു (മലയാള വിഭാഗം) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലില്‍ വി. അര്‍ജുന്‍ ഗോള്‍ നേടുകയും ചെയ്തു. അതോടൊപ്പം കണ്ണൂരില്‍ നടന്ന ഓള്‍ ഇന്ത്യ വടംവലി മത്സരത്തില്‍ എം.ജി യൂനിവേഴ്സിറ്റി വ്യത്യസ്ത വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നാലാം സ്ഥാനവും കരസ്ഥമാക്കിയപ്പോള്‍ ടീമില്‍ അംഗങ്ങളായ നിർമല കോളജ്​ വിദ്യാര്‍ഥികളായ പ്രണവ് ഷാജി (കോമേഴ്സ് വിഭാഗം), ജോഷ് പോള്‍ (ഗണിതശാസ്ത്ര വിഭാഗം), മാത്യൂസ് ഷാജി (ബി.വോക് വിഭാഗം) എന്നിവര്‍ അണിനിരന്നു. വിജയികളെ മാനേജ്മെന്‍റ്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് എന്നിവര്‍ ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.