സുരക്ഷ ബോധവത്​കരണം

പെരുമ്പാവൂര്‍: മാറമ്പിള്ളി നുസ്‌റത്തുല്‍ ഇസ്​ലാം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷ ബോധവത്​കരണ പരിശീലന പരിപാടി ഹെഡ്മിസ്ട്രസ് ലത മോള്‍ ഉദ്ഘാടന ചെയ്തു. റഫീഖ ബീവി അധ്യക്ഷത വഹിച്ചു. ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ അബ്ദുൽ റഊഫ്, സൗപര്‍ണിക, മുഹമ്മദ് നിഹാല്‍, അനാമിക മണി എന്നിവര്‍ ക്ലാസ്​ നയിച്ചു. കൈറ്റ് മിസ്ട്രസുമാരായ ജയ സി. ഗോപാലന്‍, ജിസി അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ലിറ്റില്‍ കൈറ്റ്‌സ് സ്റ്റുഡന്‍റ്​ വിസ്മയ വിനോദ് നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.