കോളജ് വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

കിഴക്കമ്പലം: കോളജ് വിദ്യാർഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ഡെബിപൂര് സ്വദേശി ബിശ്വജിത്ത് സര്‍ക്കാറി​നെയാണ്​ (25) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് വീട്ടില്‍നിന്ന്​ വരുന്ന വഴി വാഴക്കുളം ജങ്​ഷനില്‍ വിദ്യാർഥിനിയെ കയറിപ്പിടിക്കുകയായിരുന്നു. ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിക്കളഞ്ഞ ഇയാള്‍ നാട്ടിലേക്ക് പോകാൻ ചെന്നൈയിലേക്കുള്ള ​ട്രെയിനില്‍ പോയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടര്‍ന്ന് ചെന്നൈ ആര്‍.പി.എഫിനെ വിവരം അറിയിച്ചതുപ്രകാരം ഇയാളെ അവിടെ തടഞ്ഞുവെക്കുകയായിരുന്നു. പിന്നീട് അന്വേഷണസംഘം ചെന്നൈയിലെത്തിയാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ വി.എം. കെര്‍സന്‍, സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. സത്യന്‍, എ.എസ്.ഐ ഇബ്രാഹിംകുട്ടി, എസ്.സി.പി.ഒമാരായ സുനില്‍കുമാര്‍, ഷമീര്‍ സി.പി.ഒ വിപിന്‍, എല്‍ദോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.