അമ്പലം കുത്തിത്തുറന്ന്​ മോഷണം​; പ്രതിയെ പിടികൂടി

കൂത്താട്ടുകുളം: കിഴകൊമ്പ് മങ്ങാട്ട് അമ്പലം കു​ത്തിത്തുറന്ന്​ ​മോഷണം നടത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ മലപ്പുറം കാളികാവ് ചോക്കാട് കുന്നുമ്മേൽ പനച്ചിപ്പാറ സുരേഷ് എന്ന സുരേഷിനെയാണ് (62) പിടികൂടിയത്. ഭണ്ഡാരക്കുറ്റിയിൽനിന്ന്​ വെള്ളി ആഭരണങ്ങൾ, നാണയത്തുട്ടുകൾ എന്നിവ മോഷണം പോയിരുന്നു. അമ്പലത്തിലെ സി.സി ടി.വിയിൽനിന്ന്​ ദൃശ്യങ്ങൾ പൊലീസ്​ ശേഖരിച്ചിരുന്നു. ഇതിൽനിന്ന് ലഭിച്ച സൂചനയെത്തുടർന്ന് വൈക്കത്തുനിന്നാണ് സുരേഷിനെ പിടികൂടിയത്. തൊണ്ടിമുതലും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.