മഴ കനത്തു; പുഴയോരത്ത്​ ചൂണ്ടക്കാരുടെ ചാകര

മൂവാറ്റുപുഴ: വേനല്‍ മഴ കനത്തതോടെ പുഴകളിലും തോടുകളിലും ചൂണ്ടക്കാർ സജീവമായി. കനത്ത മഴയിൽ പുതുവെള്ളം എത്തുന്നതോടെ ഏറ്റുമീന്‍ ലക്ഷ്യമിട്ടാണ് ചൂണ്ടയിടലും സജീവമായിരിക്കുന്നത്. മൂവാറ്റുപുഴയാറിന്‍റെ തീരത്തെ പുഴയോര നടപ്പാതയിലും മറ്റും നിരവധി പേരാണ് ചൂണ്ടയുമായി മീൻ പിടിക്കാൻ എത്തിയിരിക്കുന്നത്. പുഴകൾക്കും തോടുകൾക്കും പുറമെ ചതുപ്പുനിലങ്ങളിലും ചൂണ്ടയും കുട്ടകളുമായി മീന്‍പിടിക്കാന്‍ യുവാക്കള്‍ മുതല്‍ വയോധികർ വരെ സജീവമായിട്ടുണ്ട്. നാടന്‍ ചൂണ്ടകള്‍ മുതല്‍ അത്യാധുനിക സംവിധാനങ്ങളോട് കൂടിയ ചൂണ്ടകള്‍ വരെ ഉപയോഗിച്ചാണ് മീൻപിടിത്തം. ആദ്യകാലത്ത് മീനുകളെ കുരുക്കാന്‍ ചൂണ്ടയില്‍ കോര്‍ത്തിരുന്നത് മണ്ണിരയെയാണ്. മുന്‍കാലത്ത് നെല്‍വയലുകളില്‍ മണ്ണിരകള്‍ ധാരാളം ഉണ്ടായിരുന്നു. രാസവളവും കീടനാശനികളുടെ അമിതപ്രയോഗവും മണ്ണിരകളെ ഇല്ലാതാക്കി. ഇതോടെ ചൂണ്ടയില്‍ കോര്‍ത്ത് മീന്‍പിടിക്കാന്‍ ഇവ ഇല്ലാതായി. ഇതിനുപകരമായി ഇന്ന് ഉണക്കച്ചെമ്മീന്‍, ചെറുപരലുകള്‍, മൈദ എന്നിവയാണ്​ ചൂണ്ടയില്‍ കൊരുത്തിടുന്നത്. Em Mvpa 4 fish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.