വിവാഹം

മാന്നാർ: കുട്ടമ്പേരൂർ ഹോമിയോ ആശുപത്രി 16ാം വാർഡിൽ കുറ്റിയിൽ വീട്ടിൻ കെ. ബാബു-ഗിരിജ ദമ്പതികളുടെ മകൾ ആര്യാബാബുവും കോട്ടയം കടുത്തുരുത്തി ഓലിത്തടത്തിൽ വീട്ടിൽ ജയശ്രീ മുരളീധര​ൻെറ മകൻ നിഖിൽ രാജ് മുരളിയും വിവാഹിതരായി. ഫിഷറീസ് ഓർഡിനൻസിന് ഐക്യദാർഢ്യം അരൂർ: ഫിഷറീസ് ഓർഡിനൻസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി യൂനിയനുകൾ വിവിധ കേന്ദ്രങ്ങളിൽ സമ്മേളനം നടത്തി. അരൂർ പള്ളി ബസ് സ്​റ്റോപ്പിൽ നടത്തിയ സമ്മേളനം ഏരിയ സെക്രട്ടറി സി.എൻ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റിയംഗം സനൽകുമാർ, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസി. സി.ടി. പ്രദീപ്, മേഖല സെക്രട്ടറി സി.കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. അരൂർ മുക്കം പ്രദേശത്ത് നടത്തിയ ഐക്യദാർഢ്യ സമ്മേളനം മേഖല പ്രസി. കെ.കെ. വാസവൻ ഉദ്ഘാടനം ചെയ്തു. വി.ഡി. തിലകൻ, പി.എൻ. മുരളീധരൻ, ഷിനോജ് എന്നിവർ സംസാരിച്ചു. സംവരണം ദാരിദ്ര്യനിർമാർജന പദ്ധതിയല്ല -കെ.പി.എം.എസ്​ അരൂർ: സംവരണം എന്നത് ദാരിദ്ര്യ നിർമാർജന പദ്ധതിയല്ലെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം ടി.ജി. ഗോപി പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളെ വീണ്ടും അരികുവത്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴ ജില്ല ഓൺലൈൻ സമ്മേളനം തുറവൂർ കവലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ കെ.സി. ശശി അധ്യക്ഷത വഹിച്ചു. സി.കെ. ഉത്തമൻ, ഇ.വി. സലി, രാ​േജഷ് പോളേക്കടവ്, കെ.പി. മധു എന്നിവർ സംസാരിച്ചു. 29ന് എട്ട്‌ കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.