പൊള്ളലേറ്റു

ആലപ്പുഴ: വെള്ളം ചൂടാക്കുന്നതിനിടെ അടുപ്പിൽനിന്ന്​ തീപടർന്ന്​ വീട്ടമ്മക്ക്​ ഗുരുതര . ആര്യാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ കുറ്റിച്ചിറ വീട്ടിൽ ജലഗതാഗത വകുപ്പ് ജീവനക്കാരൻ ബിജുവി​ൻെറ ഭാര്യ സജിതക്കാണ്​​ (35) പൊള്ളലേറ്റത്​. ഞായറാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. വെള്ളം ചൂടാക്കുന്നതിന്​ വിറക്​ അടുപ്പിലേക്ക്​ വെച്ചപ്പോൾ കത്താതിരുന്നതോടെ മണ്ണെണ്ണയൊഴിച്ചു. തുടർന്ന്​​ വസ്​ത്രത്തിലേക്ക്​ തീ പടർന്നുപിടിക്കുകയായിരുന്നു. ​ധിറുതിയിൽ മാറാൻ ശ്രമിക്കുന്നതിനിടെ അടുപ്പിൽനിന്ന്​ മരക്കഷണം ദേഹത്തേക്ക്​ തെറിച്ചുവീണത്​ പരിഭ്രാന്തിക്ക്​ ഇടയാക്കി. ഇതിനൊപ്പം വള്ളത്തി​ൻെറ എൻജിന്​ ഒഴിക്കുന്നതിന്​ സൂക്ഷിച്ച പെട്രോളും അപകടത്തിന്​ ആക്കംകൂട്ടി. 60 ശതമാനത്തോളം​ ​െപാള്ളലേറ്റതായി പറയപ്പെടുന്നു. വീട്ടുകാർ തീകെടുത്തി വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്​ വിദഗ്​ധചികിത്സക്ക്​ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക്​ മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.