ഗുരുവന്ദനം

കായംകുളം: ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ദേശീയ അധ്യാപക ദിനാഘോഷത്തി​ൻെറ ഭാഗമായി നടത്തി. മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡൻറ്​ എം.കെ. മണികുമാറി​ൻെറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കായംകുളം എം.എസ്.എം കോളജിലെ പ്രഫസർ ബി. ഗിരീഷ് കുമാറിനെ ജില്ല കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായ ജോൺ തോമസ് പൊന്നാട അണിയിച്ചു. കെ.ബി. ഹരികുമാർ, ഗോപിനാഥൻ നായർ, ജോൺ സാമുവൽ ചേപ്പാട്, വിജയലക്ഷ്മി, വിജയമ്മ, വാർഡ് പ്രസിഡൻറ് രാജേന്ദ്രൻ നായർ, രാജശേഖരൻ എന്നിവർ സംസാരിച്ചു. കായംകുളം: മൂന്നുപതിറ്റാണ്ട് കായംകുളം എം.എസ്.എം സ്കൂളിലെ പ്രഥമാധ്യാപികയായി സേവനം അനുഷ്​ഠിച്ച ലളിതാംബികക്ക്‌ എം.എസ്​.എഫ്​ ജില്ല കമ്മിറ്റിയുടെ ജില്ല പ്രസിഡൻറ്​ ഇജാസ് ലിയാഖത്, ഇർഫാൻ, ബാദുഷ ബഷീർ, അബീസ്, അമീർ എന്നിവർ ചേർന്ന്​ നിർവഹിച്ചു. AP66 GURU VANDANAM കായംകുളം എം.എസ്.എം കോളജിലെ പ്രഫസർ ബി. ഗിരീഷ് കുമാറിനെ ജില്ല കോൺഗ്രസ്‌ കമ്മിറ്റി വൈസ് പ്രസിഡൻറും ജില്ല പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായ ജോൺ തോമസ് പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.