ര​മ​യെ​യും മ​ക​ൻ രാ​ഹു​ലി​നെ​യും അ​ഭി​ന​ന്ദിക്കുന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ

അമ്മയും മകനും പരീക്ഷാർഥികൾ; അഭിനന്ദനവുമായി ജനപ്രതിനിധികൾ

ആലപ്പുഴ: ഒരേ സ്‌കൂളിൽ രണ്ടാംവർഷ ഹയർ സെക്കൻഡറി തുല്യത പരീക്ഷ ഒരുമിച്ചെഴുതി അമ്മയും മകനും. ആലപ്പുഴ നഗരസഭ മുല്ലയ്ക്കൽ വാർഡിൽ ദേവസ്വംപറമ്പ് വീട്ടിൽ ടി.ജി. രമയും (58) മകൻ ആർ. രാഹുലുമാണ് (28) മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ തുല്യത പരീക്ഷയെഴുതിയത്. പരീക്ഷഹാളിന്​ പുറത്തിറങ്ങിയ ഇരുവരെയും അഭിനന്ദിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരിയും ജനപ്രതിനിധികളുമെത്തി.

പരീക്ഷ എളുപ്പമായിരുന്നോ എന്ന പ്രസിഡൻറി​െൻറ ചോദ്യത്തിന് ഇരുവർക്കും ഒരേ മറുപടി: 'സൂപ്പർ'. രമ നേരത്തേതന്നെ 10ാം ക്ലാസ് ജയിച്ചിരുന്നു. രാഹുൽ സാക്ഷരതമിഷൻ വഴിയാണ് 10ാം ക്ലാസ് ജയിച്ചത്. പ്ലസ് ​ടുവിനുശേഷം തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്നും സാക്ഷരതമിഷൻ ബിരുദ കോഴ്‌സുകൾ ആരംഭിക്കണമെന്നുമാണ് രമയും രാഹുലും പറയുന്നത്. തുടർ പഠനത്തിന്​ സൗകര്യമൊരുക്കുന്നതിന് ശ്രമം നടത്താമെന്ന് പ്രസിഡൻറ്​ ഉറപ്പുനൽകി.

നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൻ എം.വി. പ്രിയ, ആർ. റിയാസ്, സ്ഥിരം സമിതി ചെയർപേഴ്‌സൻ ആർ. വിനീത, കൗൺസിലർമാരായ സിമി ഷാഫിഖാൻ, ബി. നസീർ, കെ.വി. രതീഷ്, ആർ. സിംല, എം. ഉഷ, പ്രമീളാദേവി എന്നിവരും സന്നിഹിതരായിരുന്നു.

News Summary - Mother and son write exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.