Posted On
date_range Updated On
date_range തെങ്ങുകൾ മുറിച്ച സംഭവം: പൊലീസിനെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കുട്ടനാട്: രാമങ്കരി മണലാടി ഭാഗത്ത് വഴി തര്‍ക്കത്തെ തുടർന്നുണ്ടായ പ്രശ്നത്തില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റിൽ. രാമങ്കരി പള്ളിക്കൂട്ടുമ്മ കോലാച്ചേരി വീട്ടില്‍ സോജന് സേവ്യര്‍ (46), ഓതറ ഇരവിപേരൂര്‍ സ്വദേശി ഭൂതക്കുഴി കോളനിയില്‍ രാജന് (60), ആലപ്പുഴ പാതിരാപ്പള്ളി സ്വദേശി മുഴങ്ങാവെളിയില് വീട്ടില്‍ സോജന് സോമന് (47) എന്നിവരാണ് അറസ്റ്റിലായത്.
ജില്ല പൊലീസ് മേധാവി പി.എസ്. സാബുവിെൻറ നിര്‍ദേശപ്രകാരം ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിെൻറ മേല്‍നോട്ടത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.