രാഹുല്‍, ശരത്ത്കുമാര്‍
കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറിയില്‍നിന്ന് കടന്നുകളഞ്ഞവരെ പിടികൂടി
കുട്ടനാട്: കക്കൂസ് മാലിന്യം തള്ളുന്നതിനിടെ ടാങ്കര്‍ ലോറിയില്‍നിന്ന് ഓടി കടന്നുകളഞ്ഞവരെ എടത്വ പൊലീസ് പിടികൂടി. മണ്ണഞ്ചേരി സരിത നിവാസില്‍ ശരത്ത്കുമാര്‍ (41), കഞ്ഞിക്കുഴി മറ്റത്തില്‍ വേളി രാഹുല്‍ (24) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത ടാങ്കര്‍ ലോറിയുടെ രജിസ്ട്രേഷന് പരിശോധിച്ചശേഷം മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തില്‍ ഇരുവരെയും ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍വെച്ചാണ് പിടികൂടിയത്.
നൈറ്റ് പട്രോളിങ്ങിനിടെ തകഴി-എടത്വ സംസ്ഥാനപാതയില്‍ കേളമംഗലം ബണ്ടിന് സമീപത്താണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറി എടത്വ പൊലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴിനാണ് കക്കൂസ് മാലിന്യം നിറച്ച ടാങ്കര്‍ ലോറിയുമായി ഡ്രൈവറും സഹായിയും എത്തിയത്. പൊലീസ് വാഹനം നിര്‍ത്തിയപ്പോള്‍ ലോറിയില്‍നിന്ന് രണ്ടുപേര്‍ ഓടിക്കളഞ്ഞത് ശ്രദ്ധയിൽപെട്ടിരുന്നു. പ്രദേശത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ടാങ്കര്‍ ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എടത്വ-തകഴി സംസ്ഥാനപാതയില്‍ മാലിന്യം തള്ളല്‍ വ്യാപകമായതോടെ പ്രദേശം പൊലീസ് നിരീക്ഷണത്തിലായിരുന്നു.
കക്കൂസ് മാലിന്യം തള്ളുന്നതിനിടെ പിടികൂടിയ ശരത്ത് കുമാറിനെയും രാഹുലിനെയും കോടതി റിമാൻഡ് ചെയ്തു. എടത്വ സി.ഐ പ്രതാപചന്ദ്രന്, എസ്.ഐ ഷാംനിവാസ്, സി.പി.ഒമാരായ പ്രേംജിത്ത്, വിജിത്ത്, ഹോംഗാര്‍ഡ് ഫ്രാന്‍സിസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.