സാദിക് ഉൾ ഇസ്ലാം
Posted On
date_range Updated On
date_range ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
കുട്ടനാട്: ഹെറോയിനും കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിൽ. അസം മറിഗാവോൺ സ്വദേശി സാദിക് ഉൾ ഇസ്ലാമാണ് (22) പിടിയിലായത്. 108 ഗ്രാം ഹെറോയിനും കഞ്ചാവുമായി എടത്വ ബസ് സ്റ്റാൻഡിൽനിന്നാണ് പിടികൂടിയത്.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിതരണം വ്യാപകമായി നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എടത്വ പ്രദേശം കഴിഞ്ഞ രണ്ടാഴ്ചയായി ഷാഡോ എക്സൈസ് സംഘത്തിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനെത്തിച്ച ഹെറോയിനും കഞ്ചാവുമാണ് പിടിച്ചെടുത്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.