പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range ടിപ്പർലോറി മോഷണം: രണ്ടുപേർ പിടിയിൽ
ഹരിപ്പാട്: ടിപ്പർ ലോറി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുജീബ് റഹ്മാൻ, തൃശ്ശൂർ ചാവക്കാട് സ്വദേശി ഷഫീഖ് എന്നിവരാണ് പിടിയിലായത്. വിശ്വസമുദ്ര കമ്പനിയുടെ കരുവാറ്റ കന്നുകാലി പാലത്തിനു സമീപമുള്ള യാഡിന് പുറത്ത് പാർക്ക് ചെയ്തിരുന്ന തൃശ്ശൂർ സ്വദേശിയുടെ വാഹനമാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയത്.
ജി.പി.എസിന്റെ സഹായത്തോടെ വാഹനം തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഹരിപ്പാട് പൊലീസ് തമിഴ്നാട്ടിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.