മോഷ്​ടാവി​െൻറ സി.സി.ടി.വി ദൃശ്യം

ഹ​രി​പ്പാ​ട് ടൗ​ൺ ജുമാ മസ്ജിദിൽ മോഷണം

ഹ​രി​പ്പാ​ട്: ടൗ​ൺ ജു​മാ മ​സ്ജി​ദ് വ​ള​പ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നേ​ർ​ച്ച വ​ഞ്ചി മോ​ഷ​ണം​പോ​യി. ശ​നി​യാ​ഴ്‌​ച പു​ല​ർ​ച്ച 3.30 ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ​മീ​പ​ത്ത് റോ​ഡി​ലൂ​ടെ എ​ത്തി​യ ര​ണ്ടു​പേ​രി​ൽ ഒ​രാ​ൾ മ​തി​ൽ ചാ​ടി അ​ക​ത്തു​ക​ട​ക്കു​ക​യും വ​ഞ്ചി എ​ടു​ത്ത് കൂ​ടെ​യു​ള്ള ആ​ളി​ന്​ മ​തി​ലി​ന്​ മു​ക​ളി​ലൂ​ടെ ഏ​ൽ​പി​ക്കു​ന്ന​തും സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണ്.

ഇ​മാം റി​യാ​സ് അ​ഹ്സ​നി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ രാ​ത്രി മ​സ്ജി​ദി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ങ്കി​ലും രാ​വി​ലെ 10 ഒാ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്.

വ​ഞ്ചി പൊ​ട്ടി​ച്ച്​ ര​ണ്ട്​ മാ​സ​ത്തി​ലേ​റെ ആ​യ​തി​നാ​ൽ 10,000 രൂ​പ​യോ​ളം ഉ​ണ്ടാ​കു​മെ​ന്ന് മ​സ്ജി​ദ് സെ​ക്ര​ട്ട​റി സു​ഹൈ​ൽ പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

Tags:    
News Summary - Theft at Juma Masjid in Haripat Town

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.