ന​ന്ദു പ്ര​കാശ്

ആർ.എസ്.എസ് പ്രവർത്തകനെ കുത്തിക്കൊന്ന കേസ്: മുഖ്യപ്രതി അറസ്റ്റിൽ

ഹരിപ്പാട് (ആലപ്പുഴ): കുമാരപുരത്ത് ആ​ർ.​എ​സ്​.എസ് പ്രവർത്തകൻ ശരത് ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ. കൊലപാതക ശേഷം ഒളിവിൽ പോയ കു​മാ​ര​പു​രം പൊ​ത്തപ്പ​ള്ളി തെ​ക്ക് ചെ​ട്ടി​ശ്ശേ​രി​ൽ വ​ട​ക്കേ​തി​ൽ ന​ന്ദു പ്ര​കാശിനെയാണ് (കരിനന്ദു-23) എറണാകുളത്തുനിന്നും പൊലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ ആറുപേർ നേരത്തെ പൊലീസ് പിടിയിലായിരുന്നു. ഇവർ റിമാൻഡിലാണ്. കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി തെ​ക്ക് പീ​ടി​ക​യി​ൽ വീ​ട്ടി​ൽ ടോം പി.​ തോ​മ​സ് (26), കു​മാ​ര​പു​രം പൊ​ത്ത​പ്പ​ള്ളി ക​ടൂ​ർ വീ​ട്ടി​ൽ വി​ഷ്ണു (29), തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് നി​ഷ ഭ​വ​ന​ത്തി​ൽ കി​ഷോ​ർ കു​മാ​ർ (കൊ​ച്ചി രാ​ജാ​വ് -34), കു​മാ​ര​പു​രം താ​മ​ല്ലാ​ക്ക​ൽ പ​ട​ന്ന​യി​ൽ കി​ഴ​ക്ക​തി​ൽ ശി​വ​കു​മാ​ർ (25), കു​മാ​ര​പു​രം എ​രി​ക്കാ​വ് കൊ​ച്ചു പു​ത്ത​ൻ​പ​റ​മ്പി​ൽ സു​മേ​ഷ് (33), താ​മ​ല്ലാ​ക്ക​ൽ പു​ളി​മൂ​ട്ടി​ൽ സൂ​ര​ജ് (20) എ​ന്നി​വ​രെ​യാ​ണ് റിമാൻഡ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു. തൃ​ക്കു​ന്ന​പ്പു​ഴ കി​ഴ​ക്കേ​ക്ക​ര വ​ട​ക്ക് വ​ലി​യ​പ​റ​മ്പ് ഇ​ട​പ്പ​ള്ളി തോ​പ്പി​ൽ ശ​ര​ത്‌ ഭ​വ​ന​ത്തി​ൽ ച​ന്ദ്ര​ന്‍റെ മ​ക​ൻ ശ​ര​ത്‌ ച​ന്ദ്ര​നെ (അ​ക്കു -26) ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി 12ഓ​ടെ അ​ക്ര​മി​സം​ഘം കു​ത്തി​ക്കൊ​ന്ന​ത്. ശ​ര​ത്തി​ന്‍റെ സു​ഹൃ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ മ​നോജിന് (24) പ​രി​ക്കേ​റ്റിരുന്നു.

കാ​ട്ടി​ൽ മാ​ർ​ക്ക​റ്റ് പു​ത്ത​ൻക​രി ക്ഷേ​ത്ര​ത്തി​ലെ താലപ്പൊലി ഘോഷയാത്രക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊ​ലീ​സ് പറഞ്ഞു. പ്രതികളെല്ലാം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഹരിപ്പാട് സി.ഐ ബിജു വി. നായരുടെ നേതൃത്വത്തിൽ എസ്.ഐ രാജ്കുമാർ, പൊലീസ് ഉദ്യോഗസ്ഥരായ നിഷാദ്, നിസാം, സിദ്ദീഖ്, പ്രേം, വിനോദ്, പ്രവീൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - RSS worker stabbed to death: Main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.