Posted On
date_range Updated On
date_range മണലെടുപ്പിനെ ചൊല്ലി തർക്കം; യുവാവിന് തലക്കടിയേറ്റു
തൃക്കുന്നപ്പുഴ: മണലെടുപ്പ് ചോദ്യം ചെയ്ത യുവാവിനെ വാക്കുതർക്കത്തിനിടെ തലക്കടിച്ചു. പാനൂർ വെളുത്തേടത്ത് പറമ്പിൽ നുജൂമിനാണ് (30) അടിയേറ്റത്. വ്യാഴാഴ്ച രാത്രി എേട്ടാടെ പാനൂർ പള്ളിമുക്കിലായിരുന്നു സംഭവം.
പാനൂർ പുത്തേത്ത് പടീറ്റതിൽ അജാസിനെതിരെ (32) തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകി. സഹോദരെൻറ വീടിന് സമീപത്തുനിന്ന് മണ്ണെടുക്കുന്നത് നുജൂം ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ചുണ്ടായ വാക്ക് തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണറിയുന്നത്. നുജൂമിനെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.