Posted On
date_range Updated On
date_range കാർത്തികപ്പള്ളി ജങ്ഷനിൽ അടിപിടി; രണ്ടുപേർ അറസ്റ്റിൽ
ഹരിപ്പാട്: കാർത്തികപ്പള്ളി ജങ്ഷന് സമീപം തമ്മിലടിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. ചിങ്ങോലി സ്വദേശികളായ കുന്നംപള്ളിൽ അൻസാരി (39), ചിങ്ങോലി അയ്യങ്ങാട്ട് വീട്ടിൽ അഭിജിത്ത് (കണ്ണൻ -18) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി ഒമ്പേതാടെ കാർത്തികപ്പള്ളി യൂനിയൻ ബാങ്കിന് മുന്നിലാണ് വാക്തർക്കം അടിപിടിയിൽ കലാശിച്ചത്. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അക്രമമുണ്ടായ സ്ഥലത്തുനിന്ന് രണ്ട് ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.