ആംബുലൻസും ടെമ്പോ വാൻ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ഹരിപ്പാട്: പിഞ്ചു കുഞ്ഞുമായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ 108 ആംബുലൻസ് ടെമ്പോയുമായി കുട്ടിയിടിച്ചു. കുഞ്ഞ് പരിക്കേൽക്കാതെ രക്ഷപെട്ടു. ടെമ്പോ ഡ്രൈവർക്ക് പരിക്കേറ്റു. ദേശീയ പാതയിൽ മാധവജംന്ദ് ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്കായിരുന്നു അപകടം.

അടുർ ജനറൽ ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയും ബന്ധുക്കളുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. 

Tags:    
News Summary - ambulance met with accident in haripad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.