Posted On
date_range Updated On
date_range ചാരായവും വാറ്റുപകരണങ്ങളും പിടികൂടി
ഹരിപ്പാട്: എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ചേപ്പാട് വലിയകുഴി മുറിയിൽ അമ്പോളതറ വടക്കത്തിൽ വീട്ടിൽ ജയചന്ദ്രനെ (42) അറസ്റ്റ് ചെയ്തു.
എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എസ്. അക്ബറും സംഘവും നടത്തിയ റെയ്ഡിലാണ് 10 ലിറ്റർ ചാരായവും, 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. സിവിൽ എക്സൈസ് ഓഫീസർ ആർ.ശ്രീജിത്ത്, പ്രിവന്റീവ് ഓഫീസർ സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.