ഫെലിക്സ് കൊലപാതക കേസിലെ അവസാന പ്രതിയും അറസ്റ്റിൽ
അരൂർ: ഫെലിക്സ് കൊലപാതക കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഇതോടെ ഈ കേസിൽ മൂന്ന് പ്രതികളും പിടിയിലായി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സിനെ (28) കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയായ ചന്തിരൂർ കല്ലൂക്കാരൻ വീട്ടിൽ ഷിബിൻ ജോസഫിനെയാണ് (20) അരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം 13ാം തീയതി കൃത്യത്തിന് ശേഷം തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. ഫോൺ ഉപയോഗിക്കാതെ നവമാധ്യമങ്ങളിൽകൂടി മാത്രം സുഹൃത്തുക്കളെയും മറ്റും ബന്ധപ്പെട്ടിരുന്ന പ്രതിയുടെ ലൊക്കേഷൻ കണ്ടെത്തിയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പോണ്ടിച്ചേരിയിൽനിന്ന് പുണെയിലേക്ക് കടക്കുന്നതിനായി പണം സ്വരൂപിക്കുന്നതിനുവേണ്ടി മരട് സ്വദേശിയായ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് മരട് ജങ്ഷനിൽവെച്ച് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.ഐ അനീഷ് കെ.ദാസ്, സി.പി.ഒമാരായ നിധിൻ, രതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതോടുകൂടി ഈ കേസിലെ മുഴുവൻ പ്രതികളും പിടിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.