ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ.​എം. ആ​രി​ഫ് എം.​പി, എം.​എ​ൽ.​എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, സി.​ആ​ർ. മ​ഹേ​ഷ്​ എ​ന്നി​വ​ർ പാ​ല​ത്തി​ലൂ​ടെ തു​റ​ന്ന ജീ​പ്പി​ൽ ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

ആവേശം വിതറി എം.പിയുടെ കാറിൽ ജനപ്രതിനിധികളുടെ യാത്ര

ആറാട്ടുപുഴ: ആരിഫ് എം.പിയുടെ കാറിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിന് ജനപ്രതിനിധികൾ വലിയഴീക്കൽ പാലത്തിലൂടെ നടത്തിയ യാത്ര എല്ലാവരെയും ആവേശത്തിലാഴ്ത്തി.

കാറിന്‍റെ റൂഫ് മാറ്റിയ ശേഷം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് മധ്യഭാഗത്തായി നിന്നത്. ഇടതുവശത്തെ ഡോർ തുറന്നുപിടിച്ച് രമേശ് ചെന്നിത്തല എം.എൽ.എയും പിറകിൽ വലതുവശത്തെ വാതിൽ തുറന്ന് എ.എം. ആരിഫ് എം.പിയും എഴുന്നേറ്റ് നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്തു. കാർ കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ് കാൽനടയായി സഞ്ചരിക്കുന്നത് മുഹമ്മദ് റിയാസ് കണ്ടത്.

കാറിൽ കയറാൻ വിളിച്ചെങ്കിലും ഒപ്പം നടന്നു വന്നുകൊള്ളാം എന്നായിരുന്നു മറുപടി. എന്നാൽ, സ്ഥലപരിമിതി ഉണ്ടായിട്ടും ജനപ്രതിനിധികൾ എല്ലാവരുംകൂടി നിർബന്ധിച്ച് അദ്ദേഹത്തെയും കാറിൽ കയറ്റി. പിന്നീട് നാല് പേരുംകൂടിയായി യാത്ര.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.