apl 7 മത്സ്യത്തൊഴിലാളി കോൺഗ്രസ് പ്രതിഷേധം

പൂച്ചാക്കൽ: പള്ളിപ്പുറം പഞ്ചായത്ത് പരിധിയിൽ ആരംഭിക്കുന്ന മെഗ ഫുഡ് പാർക്കിലെ മലിനജലം വയലാർ കായലിൽ ഒഴുക്കാന​ുള്ള നീക്കത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റി യോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ്​ വി.എസ്. അരവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. രതി നാരായണൻ, ഷാജി ചിറക്കൽ, പി.എ. പവിത്രൻ, എ.കെ. സതീശൻ, ഗിരീശൻ കല്ലുങ്കൽ, സജീഷ് ഫിഷർമാൻ കോളനി, ദിനേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.