ഭസ്മതീർഥക്കുളം നവീകരണ ശിലാസ്ഥാപനം പുലിയൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 35 ലക്ഷം രൂപ മുടക്കി തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്ര ഭസ്മ തീർഥക്കുളം നവീകരണ ശിലാസ്ഥാപനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു അധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് മെംബർ കെ.എസ്. രവി മുഖ്യപ്രഭാഷണം നടത്തി. തെങ്ങിന്‍തൈ നട്ടുനല്കല് ചെങ്ങന്നൂര്‍: തൊഴിലുറപ്പ് പദ്ധതിയിൽ നഗരസഭയിലെ ഓരോ വീട്ടിലും സൗജന്യമായി തെങ്ങിന്‍തൈ നട്ടുനല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ചെയര്മാന് കെ. ഷിബുരാജന്‍ നിർവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മേഴ്സി ജോണ്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.