സാമ്പത്തിക സംവരണത്തിലെ അശാസ്ത്രീയത പരിഹരിക്കണം -കെ.എൽ.സി.എ മാരാരിക്കുളം: ധിറുതിപിടിച്ച് നടപ്പാക്കിയ സാമ്പത്തിക സംവരണത്തിലെ അശാസ്ത്രീയത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആലപ്പുഴ രൂപത സമിതി ചേർത്തല താലൂക്ക് ഓഫിസിനു മുന്നിൽ നിൽപ് സമരം നടത്തി. സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ നാഷനൽ ചെയർമാൻ നേമം ലോറൻസ് സമരം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാദർ ജോൺസൺ പുത്തൻവീട്ടിൽ, ജനറൽ സെക്രട്ടറി രാജു ഈരേശ്ശേരിൽ സംസ്ഥാന സെക്രട്ടറിമാരായ ബിജു ജോസി കരുമാഞ്ചേരി, ജസ്റ്റീന ഇമ്മാനുവൽ, വൈസ് പ്രസിഡൻറ് സന്തോഷ് പള്ളിത്തോട്, അഭിഭാഷക ലിൻഡ, തങ്കച്ചൻ, സെബാസ്റ്റ്യൻ, സൻസിലാവോസ്, സി.എസ്. പ്രവീൺ, വിജേഷ് വിൽസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.