ap bit

മത്സ്യകൃഷിക്ക്​ അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: ജില്ല ഫിഷറീസ് വകുപ്പ് പട്ടികജാതി വിഭാഗത്തിൽപെട്ട മത്സ്യകർഷകർക്ക്​ പടുതക്കുളത്തിലെ മത്സ്യകൃഷിക്ക്​ അപേക്ഷ ക്ഷണിച്ചു. ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കരം അടച്ച രശീതി, റേഷൻ കാർഡ്, ആധാർ എന്നിവയുടെ പകർപ്പ് ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 22. ഫോൺ : 0477 2252814 ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്​റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം www.labourwelfarefund.in എന്ന വെബ്സൈറ്റിൽനിന്ന്​ ഡൗൺലോഡ് ചെയ്യാം. അപേക്ഷ 16 ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ്, ടി.വി. തോമസ് മെമ്മോറിയൽ ട്രസ്​റ്റ്​ ബിൽഡിങ്​, പവർ ഹൗസ് വാർഡ്, ആലപ്പുഴ: 0477 2242630, 9497678044 Email:welfare.labouralpy@gmail.com വിലാസത്തിൽ ലഭിക്കണം. ലിസ്​റ്റ്​ പ്രസിദ്ധീകരിച്ചു ആലപ്പുഴ: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിലെ വോട്ടര്‍പട്ടികയില്‍നിന്ന്​ ഉള്‍ക്കുറിപ്പ് ഒഴിവാക്കുന്നതിനായി ലഭിച്ച അപേക്ഷകളുടെ ലിസ്​റ്റ്​ നോട്ടീസ് ബോര്‍ഡിലും പഞ്ചായത്ത് വെബ്‌സൈറ്റായ http://lsgkerala.in/ambalapuzhanorthpanchayatലും ഗ്രാമപഞ്ചായത്ത് ഓഫിസിലും പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ ഏഴുദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.