വ​യോ​ധി​ക​നാ​യ ​ഫ്രാ​ൻ​സി​സ്​ ന​ഴ്​​സു​മാ​ർ​ക്കും പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മൊ​പ്പം

വയോധികന് അഭയം നൽകി സ്നേഹവീട്

അമ്പലപ്പുഴ: മെഡിക്കൽ കോളജ്‌ ആശുപത്രിയിൽനിന്ന് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്‌ത്‌ ദിവസങ്ങൾ പിന്നിട്ടിട്ടും പോകാനിടമില്ലാതെ വിഷമത്തിലായ വയോധികന് തുണയായി പൊതുപ്രവർത്തകർ. മനസ്സിന്റെ സമനില തെറ്റി അലഞ്ഞുനടന്ന അവിവാഹിതനായ ഫ്രാൻസിസ്‌(61) ആലപ്പുഴ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കിടന്നതോടെ പൊലീസുകാരാണ് കഴിഞ്ഞ ആറിന് ആശുപത്രിയിലെത്തിച്ചത്‌. 24ന് അസുഖം ഭേദമായി ഡിസ്ചാർജ് ആയെങ്കിലും പോകാനിടമില്ലാത്തതിനാൽ ആശുപത്രി വാർഡിൽ തുടരുകയായിരുന്നു.

ആശുപത്രി സ്റ്റാഫ്‌ നഴ്സ്‌ സജിന, സ്നേഹവീട്‌ അഭയകേന്ദ്രത്തെ വിവരം അറിയിച്ചതിനെത്തുടർന്നാണ് അവിടെ താമസിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചത്‌. ഗ്രാമപഞ്ചായത്ത്‌ അംഗം യു.എം. കബീർ, അഭയകേന്ദ്രം ഭാരവാഹികളായ ആരിഫ്‌ സുൽത്താൻ, ആഷിഖ് മുഹമ്മദ്‌, അജോ യോഹന്നാൻ, പ്രസാദ്‌ എന്നിവർ ആശുപത്രിയിലെത്തി ഫ്രാൻസിസിനെ ഏറ്റുവാങ്ങി. സിസ്റ്റർ രജനി, സിസ്റ്റർ ഡിൻഫിന എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - Snehaveedu sheltered the Oldage Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.