-രോഗസ്ഥിരീകരണ നിരക്ക് 8.97 ശതമാനം ആലപ്പുഴ: ജില്ലയില്‍ 905 പേര്‍ക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 604 പേര് രോഗമുക്തരായി. 8.97 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 895 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. എട്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ആെക 2,05,010 പേര് രോഗമുക്തരായി. 9492 പേര് ചികിത്സയിലുണ്ട്. 232 പേര് കോവിഡ് ആശുപത്രികളിലും 1624പേര് സി.എഫ്.എല്‍.ടി.സികളിലും ചികിത്സയിലാണ്. 6221 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 127പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1778 പേര് നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 3094 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28,784 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 10,079 സാമ്പിളുകൾ ചൊവ്വാഴ്ച പരിശോധനക്ക് അയച്ചു. ഹജ്ജ് നൽകുന്നത് മാനവികതയുടെ പാഠം -എച്ച്. സലാം ആലപ്പുഴ: ഹജ്ജും അറഫ സമ്മേളനവും വിളിച്ചോതുന്നത് ഏറ്റവും വലിയ മാനവികതയുടെയും മനുഷ്യസാഹോദര്യത്തിൻെറയും പാഠമാണെന്ന് എച്ച്. സലാം എം.എൽ.എ. ഹജ്ജ് വെൽെഫയർ അസോസിയേഷൻ ആലപ്പുഴ മഖാം മസ്ജിദിൽ സംഘടിപ്പിച്ച അറഫ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. എസ്. സുബൈർ ഹാശിമി അറഫസന്ദേശം നൽകി. ജമാൽ പള്ളാത്തുരുത്തി, എ. ജാഫർ മദനി, ത്വൽഹത്ത്, മുഹമ്മദ് ബസാം, എൻ. മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു. APL haj wealfare ഹജ്ജ് വെൽെഫയർ അസോസിയേഷൻ ആലപ്പുഴ മഖാം മസ്ജിദിൽ സംഘടിപ്പിച്ച അറഫ അനുസ്മരണ സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.