Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right905 പേര്‍ക്ക് കോവിഡ്;...

905 പേര്‍ക്ക് കോവിഡ്; 604 രോഗമുക്തർ

text_fields
bookmark_border
-രോഗസ്ഥിരീകരണ നിരക്ക് 8.97 ശതമാനം ആലപ്പുഴ: ജില്ലയില്‍ 905 പേര്‍ക്ക് ചൊവ്വാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 604 പേര്‍ രോഗമുക്തരായി. 8.97 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 895 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. എട്ടുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രണ്ട്​ ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. ആ​െക 2,05,010 പേര്‍ രോഗമുക്തരായി. 9492 പേര്‍ ചികിത്സയിലുണ്ട്. 232 പേര്‍ കോവിഡ് ആശുപത്രികളിലും 1624പേര്‍ സി.എഫ്.എല്‍.ടി.സികളിലും ചികിത്സയിലാണ്​. 6221 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 127പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1778 പേര്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 3094 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 28,784 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,079 സാമ്പിളുകൾ ചൊവ്വാഴ്​ച പരിശോധനക്ക്​ അയച്ചു. ഹജ്ജ് നൽകുന്നത് മാനവികതയുടെ പാഠം -എച്ച്​. സലാം ആലപ്പുഴ: ഹജ്ജും അറഫ സമ്മേളനവും വിളിച്ചോതുന്നത് ഏറ്റവും വലിയ മാനവികതയുടെയും മനുഷ്യസാഹോദര്യത്തി​ൻെറയും പാഠമാണെന്ന് എച്ച്​. സലാം എം.എൽ.എ. ഹജ്ജ് വെൽ​െഫയർ അസോസിയേഷൻ ആലപ്പുഴ മഖാം മസ്ജിദിൽ സംഘടിപ്പിച്ച അറഫ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. എസ്​. സുബൈർ ഹാശിമി അറഫസന്ദേശം നൽകി. ജമാൽ പള്ളാത്തുരുത്തി, എ. ജാഫർ മദനി, ത്വൽഹത്ത്, മുഹമ്മദ്‌ ബസാം, എൻ. മുഹമ്മദ് ആദിൽ എന്നിവർ സംസാരിച്ചു. APL haj wealfare ഹജ്ജ് വെൽ​െഫയർ അസോസിയേഷൻ ആലപ്പുഴ മഖാം മസ്ജിദിൽ സംഘടിപ്പിച്ച അറഫ അനുസ്മരണ സമ്മേളനം എച്ച്​. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story