643 പേർക്ക്​ കോവിഡ്​; 633 ​​സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 643 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 633 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. മൂന്നു​പേർ വിദേശത്തുനിന്നും ഒരാൾ അന്തർ സംസ്ഥാനത്തുനിന്നും എത്തിയതാണ്. അഞ്ചുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 321പേരുടെ പരിശോധനഫലം നെഗറ്റിവാണ്​. ആകെ 27,851 പേർ രോഗമുക്തരായി. 8901പേർ ചികിത്സയിലുണ്ട്​. അദാലത്​ മാറ്റി ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഒമ്പതിന്​ നടത്താനിരുന്ന കുട്ടനാട് താലൂക്കിലെ കലക്ടറുടെ പരാതി പരിഹാര അദാലത്​ മാറ്റിവെച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.