637 പേർക്ക് കോവിഡ്

ആലപ്പുഴ: ജില്ലയിൽ ബുധനാഴ്​ച സ്ഥിരീകരിച്ചു. മൂന്നുപേർ അന്തർ സംസ്ഥാനത്തുനിന്നും ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 624പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പതുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 368 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 34,418 പേർ രോഗമുക്തരായി. 8325 പേർ ചികിത്സയിലുണ്ട്. തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല ഹരിപ്പാട്: എഴിക്കകത്ത് ജങ്​ഷൻ-പള്ളിപ്പാട് റോഡിൽ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല. രണ്ടുമാസത്തിൽ ഏറെ കാലമായി തെരുവുവിളക്കുകൾ തെളിയാതായിട്ട്. ഇതുമൂലം കാൽനടക്കാരും സൈക്കിൾ യാത്രക്കാരും ഏറെ ബുദ്ധിമുട്ടുന്നു. വൈദ്യുതി അധികൃതർക്കും നഗരസഭക്കും പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.